അടിമാലി ഗ്രാമ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരൻ ഒരേ സമയം ആറ് തസ്തികകളിൽ ജോലി ചെയ്ത് ആറ് ശമ്പളവും വാങ്ങി. 2017 മുതൽ 2021 വരെയാണ് ഇത്തരത്തിൽ ക്രമവിരുദ്ധമായി ശമ്പളം വാങ്ങിയത്. സംഭവത്തെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
നിലവിലെ താൽക്കാലിക ജീവനക്കാരൻ ചെയ്തിരുന്ന ജോലികൾ
1. കൂമ്പൻപാറയിൽ സ്ഥിതി ചെയ്യുന്ന പൊതു ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിച്ചു
2. ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ പൂർണ്ണ ചുമതല വഹിച്ചു
3. മാർക്കറ്റിലെ ഗ്യാസ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ ഓപ്പറേറ്ററായി
4. അടിമാലി ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ രാത്രികാല കാവൽക്കാരൻ
5. പഞ്ചായത്തിന്റെ ഇലക്ട്രിക്കൽ ജോലി ചെയ്യുന്ന കരാറുകാരൻ
6.പഞ്ചായത്തിന്റെ പാസ്റ്റിക് സംസ്കരണ യൂണിറ്റിന്റെ മേൽനോട്ടം
ഇതിനിടെ പഞ്ചായത്തിലെ സുരക്ഷാ കാമറകളുടെ നിയന്ത്രണവും കരാര്‍ ജീവനക്കാരന്റെ ഫോണില്‍ വന്നത് വിവാദമായിരുന്നു. അതീവ പ്രാധാന്യമുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ മുഴുവന്‍ സിസിടിവി കാമറകളുടെ നിയന്ത്രണവും നിരീക്ഷണവും ഒരു താല്‍ക്കാലിക ജീവനക്കാരന്റെ കൈകളില്‍ എത്തിയതിലും ദുരൂഹതയുണ്ട്.
സംഭവം പുറത്തു വന്നതോടെ നിലവില്‍ താല്‍ക്കാലിക ജീവനക്കാരന് പഞ്ചായത്ത് ഓഫീസിന്റെ രാത്രി സുരക്ഷാ ചുമതല മാത്രമേ നല്‍കിയിട്ടുള്ളുവെന്ന് വൈസ് പ്രസിഡന്റ് കെ.എസ് സിയാദ് വ്യക്തമാക്കി. ക്രമവിരുദ്ധമായി പ്രവർത്തിച്ച മുൻ ഉദ്യോഗസ്ഥന് എതിരെയും താൽക്കാലിക ജീവനക്കാരനെതിരെയും അന്വേക്ഷണവും നടപടിയും വേണമെന്നാണ് ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്