ഇടുക്കി പനംകൂട്ടിക്കു സമീപം 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി.

ഇടുക്കി നേര്യമംഗലം പാതയിൽ പനംകൂട്ടി ചെക്ക്പോസ്റ്റിന് സമീപം റോഡിൻറെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവർമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരിമണൽ പോലീസ് സ്ഥലത്തെത്തുകയും മേൽനടപടികൾ സ്വീകരിച്ചു വരികയുമാണ്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മറ്റും.
Also Read: ഇടുക്കിയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ മോഷണം; കീരിത്തോട് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ. |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |