മൂന്നാര്‍ - ദേവികുളം റോഡില്‍ ഗതാഗത നിയന്ത്രണം.

പഴയ മൂന്നാര്‍ ദേവികുളം റോഡില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചില്‍ മൂലം വാഹന ഗതാഗതം സാധ്യമല്ലാത്ത സാഹചര്യം ഉള്ളതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിമാലിയില്‍ നിന്നും ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ അടിമാലി-ഇരുട്ടുകാനം-ആനച്ചാല്‍-കുഞ്ചിത്തണ്ണി രാജാക്കാട്-പൂപ്പാറ വഴിയും ബോഡിമെട്ടില്‍ നിന്നും തിരികെ വരുന്ന വാഹനങ്ങള്‍ പൂപ്പാറ രാജാക്കാട് - കുഞ്ചിത്തണ്ണി ആനച്ചാല്‍ വഴിയും വഴിതിരിച്ചു വിടാന്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് മൂന്നാര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന് നിര്‍ദേശം നല്‍കി.
Also Read: കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്