നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.
0www.honesty.newsJuly 06, 2022
ശക്തമായ മഴയിൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.
ദേവാലയ നിർമ്മാണവുമായി ബന്ധപ്പെട്ട് പുതുതായി നിർമ്മിച്ച സംരക്ഷണഭിത്തിയാണ് തകർന്നത്. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന് മുകളിലെ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സ്കൂളിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ സംരക്ഷണഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. രാത്രിയിൽ ഇടിഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്.