ഇടുക്കി ജില്ലാ ആസ്ഥാനത്തു നടത്തിയ ചക്ക മഹോത്സവം ഭാരവാഹികളുടെ പിടിപ്പുകേടും നോട്ടക്കുറവും മൂലം ജനപങ്കാളിത്തം കുറഞ്ഞു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും കുടുംബശ്രീയുമായി ചേർന്നു സംയുക്തമായി നടത്തിയ മേള ഉദ്ദേശിച്ച ഫലം കണ്ടില്ല.

രുചികര ങ്ങളായ ചക്ക വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ ശ്രദ്ധേയരായ നിരവധി യൂണിറ്റുകൾ ഉണ്ടായിട്ടും പലരേയും ക്ഷണിച്ചില്ല. താന്നിക്കണ്ടം, ഇടുക്കി, ലക്ഷം കവല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള 4 യൂണിറ്റുകൾ മാത്രമാണ് പങ്കെടുത്തത്. ഇവർ വില്പനക്കു വച്ച വിഭവങ്ങൾ കൂടുതലും ഹൈറേഞ്ചിലെ ജനങ്ങൾ ഉപയോഗിച്ചു മടുത്ത ചക്കയടയായിരുന്നു. നൂറിൽപ്പരം രുചികര ങ്ങളായ ചക്ക വിഭവങ്ങൾ ഉണ്ടാക്കാമെന്നു തെളിയിച്ച ജില്ലയിൽ മേളക്കെത്തിയതു ഇരുപതിൽ താഴെ വിഭവങ്ങൾ മാത്രം. വീടുകളിൽ വീട്ടമ്മമാർ സാധാരണ ഉണ്ടാക്കാറുള്ള ഈ വിഭവങ്ങൾക്ക് ഗ്രാമിന് 40 രൂപ മുതൽ 100 രൂപ വരെ വിലയീടാക്കിയതായും ഉപഭോക്താക്കൾക്കു പരാതിയുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (25 ജൂലൈ 2022).
