അടിമാലി-മച്ചിപ്ലാവ് ദേവിയാർ പുഴയിൽ ഞായറാഴ്ച വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഇരുമ്പുപാലം ചെറായി പാലത്തിന് സമീപം പുഴയിലാണ് ഇന്ന് രാവിലെ നാട്ടുകാരുടെ ശ്രദ്ദയിൽ പെട്ടത്.

മൂന്ന് ദിവസമായി പോലീസും ഫയർ ഫോഴ്സും, കോതമംഗലത്തുനിന്ന് എത്തിയ ഫയർഫോഴ്‌സിന്റെ സ്‌കൂബ ടീം തൊടുപുഴയിൽ നിന്നുള്ള RR ടീം പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയിലെ ശക്തമായ കുത്തൊഴുക്ക് വകവയ്ക്കാതെയാണ് തിരച്ചിൽ നടത്തിയത്. മീൻ പിടിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിൽ (22) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാൻ പുറപ്പെട്ട അഖിൽ കാൽവഴുതി പുഴയിലെ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു.
Also Read: കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം എന്ന് പരാതി; നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്