നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തി എന്ന് കേസിലാണ് അറസ്റ്റ്.

ഇന്നലെ തൃശ്ശൂർ അയ്യന്തോളിൽ വച്ചാണ് അപമര്യാദയായി പെരുമാറിയത്. തൃശൂർ വെസ്റ്റ് പോലീസ് പോക്സോ കേസ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇതിന് മുമ്പും സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുത്തുവെന്നായിരുന്നു പരാതി. കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് കേസ് എടുത്തത്.
Also Read: മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (07-ജൂലൈ-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്