കൊച്ചി - തേനി ഗ്രീൻഫീൽഡ് അതിവേഗ പാതയ്ക്കായുള്ള ഏരിയൽ ഡ്രോൺ സർവേ കൊച്ചി മുതൽ നെടുങ്കണ്ടം വരെ പൂർത്തിയായി.

ഇടുക്കി എം പി ദേശീയപാത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പുരോഗതി വിലയിരുത്തി. ദേശീപാത അതോറിറ്റിയും മഹാരാഷ്ട്ര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയും ചേർന്നുള്ള സംഘമാണ് സർവേ നടത്തുന്നത്. പുതിയ ഭാരത് മാല ഗ്രീൻ ഫീൽഡ് അലൈൻമെന്റിന് കഴിഞ്ഞ ബജറ്റിൽ 66,000 കോടി രൂപയുടെ പദ്ധതികൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രൂപകൽപന ചെയ്തിരുന്നു. ഇതിന്റെ ഭാഗമാണ് കൊച്ചി - തേനി (എൻ.എച്ച് 85) ദേശീയപാത. അന്തിമ സർവേ പൂർത്തിയായതോടെ ദേശീയപാത കല്ലിടൽ ഉടൻ തുടങ്ങും.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പുതുവഴി ഇതുവഴി :
എറണാകുളം കണയന്നൂർ താലൂക്കിലെ മരട്, തെക്കുംഭാഗം, കുരീക്കാട്, തിരുവാങ്കുളം വില്ലേജുകളും കുന്നത്തുനാട് താലൂക്കിലെ തിരുവാണിയൂർ, ഐക്കരനാട് സൗത്ത് വില്ലേജുകളും മൂവാറ്റുപുഴ താലൂക്കിലെ രാമമംഗലം, മേമ്മുറി, ഓണക്കൂർ, തിരുമാറാടി, മാറാടി, ആരക്കുഴ, മൂവാറ്റുപുഴ, മഞ്ഞള്ളൂർ, ഏനാനല്ലൂർ, കല്ലൂർക്കാട്, വില്ലേജുകളും കോതമംഗലം താലൂക്കിലെ കടവൂർ, നേര്യമംഗലം വില്ലേജുകളും
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ കുമാരമംഗലം, കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂർ വില്ലേജുകളും ദേവികുളം താലൂക്കിലെ മന്നാംകണ്ടം വെള്ളത്തൂവൽ വില്ലേജുകളും ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി, തങ്കമണി വില്ലേജുകളും ഉടുമ്പൻചോല താലൂക്കിലെ ഉടുമ്പൻചോല, കൽക്കുന്തൽ, പാമ്പാടുംപാറ, കരുണാപുരം, പാറത്തോട്, ചതുരംഗപ്പാറ വില്ലേജുകളുമാണ് നിർദിഷ്ട എൻ.എച്ച് 85 (കൊച്ചി - തേനി) ഗ്രീൻ ഫീൽഡ് ബിസിനസ് കോറിഡോർ പദ്ധതിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്