HONESTY NEWS ADS

 HONESTY NEWS ADS


നീരൊഴുക്ക് ശക്തം; ഇടുക്കി പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും.

     പന്നിയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും.

പന്നിയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും.

      ജലസംഭരണിയിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ ജലവിതാനം നിയന്ത്രിക്കുന്നതിന്  ഡാമിന്റെ 3 ഷട്ടറുകള്‍ 60 സെ.മീ ഉയര്‍ത്തി 130 ക്യുമെക്‌സ്  ജലം പുറത്തുവിടും. ഇന്ന് വൈകീട്ട് ( ജൂലൈ  14) ന്  5.00 മണി മുതല്‍ തുറന്ന് വിടും.  പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെഴും പെരിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഷട്ടറുകൾ ഉയർത്തുന്ന  സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

Also Read: എന്നാലും എന്റെ മത്തീ ... ! വില 300 കടന്നു; കേരളത്തിൽ കണികാണാനില്ല.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS