വാഹനാപകടത്തിൽ വ്യാപാരി മരിച്ച കേസിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

നെടുങ്കണ്ടം കൽകുന്തൽ പള്ളിത്താഴെ ഷിഹാബ് ( 42 ) ആണ് അറസ്റ്റിലായത് . മേയ് 29 നാണ് മദ്യലഹരിയിൽ ഷിഹാബ് ഓടിച്ചിരുന്ന കാർ കട്ടപ്പന പാറക്കടവിൽ സ്കൂട്ടറിനു പിന്നിലിടിച്ച് സ്കൂട്ടർ യാത്രികനായ കട്ടപ്പന വേഴക്കൊമ്പിൽ ഫിലിപ്പോസിന് ഗുരുതരമായി പരിക്കേറ്റത് . ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം തൊട്ടടുത്ത ദിവസം മരിച്ചു . അപകടമുണ്ടായതിനു ശേഷം നടത്തിയ വൈദ്യ പരിശോധനയിൽ ഷിഹാബ് അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തശേഷം പോലീസ് ഇയാ ളെ വിട്ടയച്ചിരുന്നു.
എന്നാൽ പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചതോടെ പ്രതി ഒളിവിൽ പോയി. ഇതിനി ടെ മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പടെ കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ എടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. മുൻകൂർ ജാമ്യത്തിന് ഷിഹാബ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പോലീസിന്റെ റിപ്പോർട്ട് ശരിവച്ച് മുൻകൂർ ജാമ്യാപേ ക്ഷ കോടതി തള്ളി. തുടർന്ന് ഉടൻ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്