HONESTY NEWS ADS

ഇടുക്കി പീരുമേട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവിനെ റിസോര്‍ട്ടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

 പീരുമേട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാവിനെ കുട്ടിക്കാനം അമ്മച്ചിക്കൊട്ടാരത്തിനു സമീപമുള്ള റിസോര്‍ട്ടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

ഇടുക്കി പീരുമേട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവിനെ റിസോര്‍ട്ടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

          എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയകടവ് അറയ്ക്ക്ല്‍ ആല്‍വിന്റെ മകന്‍ നിഥിന്‍(30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഡ്രൈവര്‍ അടക്കം 11 അംഗങ്ങളുടെ സംഘം കുട്ടിക്കാനത്ത് വിനോദ സഞ്ചാരത്തിനായി എത്തിയത്. ചൊവ്വാഴ്ച രാവിലെ തിരികെ പോകാന്‍ തയ്യാറാകുമ്പോഴാണ് നിഥിനെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Also Read: ഇടുക്കിയിൽ സ്‌കൂൾ വിദ്യാർഥിനിക്കുനേരെ ആക്രമണം; തേയിലക്കാട്ടിലെ ഒറ്റവരി പാതയിലൂടെ വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയെ തല്ലി വീഴ്‌ത്തി സ്വർണ കമ്മലും കൊലുസും കവർന്നു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS