ചെറുതോണി പുഴയിൽ ദേശീയപാത വിഭാഗം നിർമ്മിച്ച പുലിമുട്ടുകള്ളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്.

30 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചെറുതോണി ആലിൻചുവട് റോഡിന്റെ സംരക്ഷണ ഭിത്തിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടാണ് പുലിമുട്ടുകൾ നിർമ്മിച്ചത്. എന്നാൽ റോഡിന്റെ നിർമ്മാണം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും പുലിമുട്ടുകൾ സ്ഥാപിച്ചിട്ടില്ല. നിർമ്മാണം നടത്തിയ സ്ഥലത്തുതന്നെ പുലിമുട്ടുകൾ ഉപേക്ഷിച്ച നിലയിലാണ് കിടക്കുന്നത്. പുലിമുട്ടുകൾ സംരക്ഷണ ഭിത്തിയോട് ചേർത്തുവെച്ച് നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാരൻ ശ്രമിച്ചില്ല. കരാറുകാരനും ദേശീയപാത ഉദ്യോഗസ്ഥരും തമ്മിലുള്ള അഴിമതിയാണ് ഇതിനുകാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ ഇടക്കുളത്തിൽ ആവശ്യപ്പെട്ടു .
മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ അനുബന്ധമായി ചെറുതോണി അണക്കെട്ടും തുറക്കേണ്ടി വരും. ചെറുതോണി അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ ഒഴുകിവരുന്ന വെള്ളം റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് റോഡ് തകരാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി സംരക്ഷണ ഭിത്തിയോട് ചേർത്ത് പുലിമുട്ടുകൾ സ്ഥാപിച്ച് സംരക്ഷണ ഭിത്തിയുടെ സുരക്ഷാ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്