കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന് സമീപത്ത് ഇന്നലെ നടന്നത് മൂന്ന് മോഷണം. ഇതിൽ രണ്ട് ബൈക്കുകൾ ഉടമകൾക്ക് തിരിച്ചുകിട്ടിയെങ്കിലും മൂന്നാമത്തെ ബൈക്കും അതുമായി പോയ കള്ളൻമാരും ഇപ്പോഴും പൊലീസിന്റെയോ നാട്ടുകാരുടെയോ വലയിൽ വീണിട്ടില്ല.

ചപ്പാത്ത് പാലത്തിന് എതിർവശം സഹകരണ ബാങ്കിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് ആദ്യം മോഷണം പോയത്. കൊക്കയാർ പഞ്ചായത്ത് ജീവനക്കാരനായ ജിയാഷിന്റെ ഈ ബൈക്ക് കണ്ടെത്താൻ ബാങ്കിന്റെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ രണ്ട് പേർ ബൈക്കുമായി പോകുന്ന അവ്യക്തമായ ദൃശ്യം മാത്രമാണ് ലഭിച്ചത്. പിന്നെ നാട്ടുകാരെല്ലാം ചേർന്ന് ബൈക്ക് കണ്ടെത്താനിറങ്ങി. ആശ്വാസമെന്നപോലെ ജിയാഷിന്റെ ബൈക്ക് സമീപത്തെ മുസ്ലീം പള്ളിയോട്ചേർന്നുള്ള വർക്ക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
