HONESTY NEWS ADS

 HONESTY NEWS ADS


അക്ഷര നഗരിയിലേക്ക് സരിഗമ; എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം സരിഗമ സ്കൂൾ ഓഫ് മ്യൂസിക് കോട്ടയത്ത് ഉടൻ പ്രവർത്തനം ആരംഭിക്കുന്നു, പ്രായഭേദമന്യേ എല്ലാവർക്കും ഓഫ്‌ലൈനായും- ഓൺലൈനായും ഇനി സംഗീതം പഠിക്കാം.

 മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ എം ജി ശ്രീകുമാറിന്റെ സംഗീത വിദ്യാലയം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്  അക്ഷര നഗരിയിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് സരിഗമ അക്കാഡമി പ്രിൻസിപ്പൽ ഹെഡ് ഐശ്വര്യാ എസ്സ് കുറുപ്പ് ഹോണസ്റ്റി ന്യൂസിനോട് വ്യക്തമാക്കി. 

അക്ഷര നഗരിയിലേക്ക് സരിഗമ

        കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗത്ത് തുടങ്ങുന്ന അക്കാദമിയിൽ നിന്നും  മികച്ച രീതിയിലുള്ള സംഗീത പഠനം പ്രായഭേദമന്യേ എല്ലാവർക്കും ലഭിക്കുമെന്നും, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അവർ അറിയിച്ചു. കഴിഞ്ഞ നാലുവർഷത്തോളമായി പ്രവർത്തിക്കുന്ന കഴക്കൂട്ടം സരിഗമയിൽ നിന്നും ലഭിക്കുന്ന പ്രൊഫഷണൽ രീതിയിലുള്ള സംഗീത പഠനം തന്നെ സംഗീത കുലപതി എം ജി ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ പുതുതായി തുടങ്ങുന്ന കോട്ടയം ബ്രാഞ്ചിലും ലഭിക്കും. ഈ രംഗത്തെ മികച്ച അദ്ധ്യാപകർ കൈകാര്യം ചെയ്യുന്ന  ക്ലാസുകൾക്കൊപ്പം മികച്ച അവസരങ്ങളും കുട്ടികൾക്ക്  പ്രദാനം ചെയ്യും.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കർണാടക സംഗീതത്തിനൊപ്പം,ഹിന്ദുസ്ഥാനി വോക്കൽ,ഫിലിം സോങ് ,ലളിതഗാനം എന്നിവയും വയലിൻ (കർണാടിക് ,വെസ്റ്റേൺ ),കീബോർഡ്,ഗിറ്റാർ,വീണ,ഡ്രംസ് തുടങ്ങിയ വാദ്യോപകരണങ്ങളിലും പ്രായഭേദമന്യേ അഡ്മിഷൻ ലഭിക്കും. കൂടാതെ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുക്കുവാനായി കുട്ടികൾക്ക് പ്രത്യേക കോച്ചിങ് ക്‌ളാസ്സുകളും ലഭ്യമാക്കുമെന്ന് പ്രിൻസിപ്പൽ  വ്യക്തമാക്കി. ഓൺലൈനായും,ഓഫ്‌ലൈനായും കുട്ടികൾക്ക് സരിഗമയുടെ ക്‌ളാസ്സുകളിൽ പങ്കെടുക്കാൻ പറ്റുമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. 

മുൻ‌കൂർ സീറ്റ് രജിസ്റ്റർ ചെയ്യുന്നവർക്കാണ് സരിഗമയിൽ അഡ്മിഷൻ ലഭിക്കുക.ലിമിറ്റഡ് സീറ്റുകളാണ് ഓരോ വിഭാഗത്തിലുമുള്ള വിവിധ സെഷനുകളിൽ  ഉള്ളത്.വിശദാശംങ്ങൾക്കും ,മുൻ‌കൂർ രജിസ്‌ട്രേഷനും  സരിഗമയുടെ കോട്ടയത്തെ  9567 588860 നമ്പരിലും, തിരുവനന്തപുരം കഴക്കൂട്ടം സരിഗമയിലെ 9037 588860 നമ്പരിലും  ലഭിക്കും.

Also Read:   ചെമ്മണ്ണാറിൽ മോഷ്ടാവിന്റെ മരണം കൊലപാതകം: ഗൃഹനാഥൻ അറസ്റ്റിൽ.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS