അടിമാലി- കുമളി സംസ്ഥാന പാതയിൽ കല്ലാർകുട്ടിക്കു സമീപം പൊളിഞ്ഞ പാലത്താണ് തടസ്സം നേരിട്ടിരിക്കുന്നത്.

വലിയ പാറയും മണ്ണും റോഡിൽ പതിച്ചിരിക്കുകയാണ്. അടിമാലിയിൽ നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. വലിയ പാറ ആയതിനാൽ കംപ്രസർ വാഹനം ഉപയോഗിച്ച് മാത്രമേ പൊട്ടിച്ചു നീക്കാൻ സാധിക്കു. കരിമ്പൻ, കട്ടപ്പന ഭാഗങ്ങളിക്ക് പോകുന്നവർ കല്ലാർകുട്ടിയിൽ നിന്നും കമ്പിളികണ്ടം വഴി പോകുവാനും ചേലച്ചുവട് ഭാഗത്തുനിന്നും കല്ലാറുകുട്ടിയിലേക്ക് പോകുന്നവർ പനംകൂട്ടി കമ്പിളികണ്ടം വഴി പോകുവാനും ശ്രദ്ധിക്കുക
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്