കൊച്ചി – ധനുഷ്ക്കൊടി ദേശീയ പാതയിൽ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

മണ്ണുനിക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡനു സമീപവും മണ്ണിടിഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് മേഖലയിൽ മണ്ണിടിച്ചിലുണ്ടാകുന്നത്. വലിയ അളവിലല്ലെങ്കിൽ കൂടിയും മേഖലയിൽ തുടർച്ചയായി മണ്ണിടിയുന്നുണ്ട്. ഇത് ഇതുവഴിയുള്ള ഗതാഗതത്തെ ബാധിക്കുന്നുണ്ട്. എപ്പോൾ മണ്ണിടിയും എന്ന് പറയാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയിൽ മൂന്നാറിലടക്കം മഴ തുടരുകയാണ്. ഇടവിട്ട് ശക്തമായി മഴ പെയ്യുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്