HONESTY NEWS ADS

സംസ്ഥാനത്ത് കാലവര്‍ഷം കനത്ത് പെയ്യുന്നു; ജാഗ്രതാ നിര്‍ദ്ദേശം, കണ്ണൂരിൽ സ്കൂളുകൾക്ക് അവധി, ഇടുക്കിയിൽ മരം വീണ് മൂന്ന് മരണം.

      അടുത്ത 3 മണിക്കൂറിൽ എല്ലാ  ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

അടുത്ത 3 മണിക്കൂറിൽ എല്ലാ  ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

        കാലവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പനുസരിച്ച് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ജാഗ്രത നിർദ്ദേശമുണ്ട്. ഇതിൽ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.

മഴ ശക്തമായതോടെ കോഴിക്കോട് ജില്ലയിലെ കക്കയം ജലസംഭരണിയിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്.  നിലവിൽ ജലനിരപ്പ് 755.50 മീറ്ററിൽ എത്തിയിട്ടുണ്ട്. മഴകൂടി  ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ക്വാറികളുടെ പ്രവർത്തനം ജൂലൈ 10 വരെ നിർത്തിവെച്ചു

കണ്ണൂരിൽ രാവിലെ മുതൽ ശക്തി കുറഞ്ഞ മഴ തുടരുകയാണ്. കണ്ണൂർ ശ്രീകണ്ഠപുരത്ത് കനത്ത മഴയിൽ വീടിന്റെ ഒന്നാം നില പൂർണമായും തകർന്നു. താമസക്കാരനായ കളിയത്ത് മുഹമ്മദും കുടുംബവും തല നാരിഴക്കാണ് രക്ഷപെട്ടത്. . മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ  എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനാവശ്യമായ നടപടികൾ എല്ലാ താലൂക്ക് തഹസിൽദാർമാരും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും സ്വീകരിക്കാൻ നിർദേശം നൽകിയതായും കളക്ടർ അറിയിച്ചു. 

കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാലവർഷം അതിതീവ്രമായ സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ,അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ട‍ര്‍ അറിയിച്ചു. വിദ്യാർത്ഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഇടുക്കിയിൽ മൂന്നിടത്തായി മരം വീണ് മൂന്ന് മരണം

ഇടുക്കിയിൽ മൂന്നിടത്തായി മരം വീണ് മൂന്ന് പേര്‍ മരിച്ചു. ഉടുമ്പൻചോല താലൂക്കിലെ വിവിധസ്ഥലങ്ങളിലെ ഏലത്തോട്ടങ്ങളിലാണ് മരം വീണ് അപകടമുണ്ടായത്. നെടുംങ്കണ്ടം പച്ചക്കാനത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിൽ മരം ഒടിഞ്ഞു വീണാണ് ജാർഖണ്ഡ് സ്വദേശി ബാജു കിൻഡോ  മരിച്ചത്. ഒപ്പമുണ്ടായിരുന്ന സോമു ലക്രയെ ഗുരുതര പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം മൈലാടും പാറയിൽ ഏലത്തോട്ടത്തിൽ പണിക്കിടെയാണ് മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി (56) മരിച്ചത്.  മൈലാടുംപാറ സെൻ്റ് മേരീസ് എസ്‌റ്റേറ്റിലെ ജോലിക്കിടയാണ് അപകടം ഉണ്ടായത്. പൂപ്പാറ തോണ്ടിമലയിൽ മരം ഒടിഞ്ഞ് ചുണ്ടൽ സ്വദേശിനി ലക്ഷ്മി (65) ആണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റു. ഇവരെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം തേനി മെഡിക്കൽ കോളിജിലേക്ക് മാറ്റി.

Also Read: ചെറുതോണി പുഴയിലെ കൈയേറ്റവും അനധികൃത നിർമാണങ്ങളും ഉടൻ പൊളിച്ചുമാറ്റണം; സംസ്ഥാന ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി ദേശീയ ഹരിത ട്രൈബ്യൂണൽ.

വേമ്പനാട്ട് കായലിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടമുണ്ടായി. അപകടത്തിൽ പെട്ട 5 പേരെയും രക്ഷിച്ചു. ശക്തമായ മഴയും കാറ്റിനെയും തുടർന്നാണ് അപകടമുണ്ടായത്. കുമരകത്ത് നിന്ന് പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കുമരകം മുഹമ്മ റൂട്ടിൽ സർവീസ് നടത്തുന്ന ബോട്ടിലെ ജീവനക്കാരാണ് ഇവരെ സാഹസികമായി രക്ഷപ്പെടുത്തിയത്. പാലക്കാട് നെല്ലയിമ്പാതയിൽ കനത്ത മഴ തുടരുകയാണ്. പുലർച്ചെ തുടങ്ങിയ മഴയ്ക്ക് ഇപ്പോഴും കാര്യമായ ശമനമുണ്ടായിട്ടില്ല. നൂറടി പുഴയിലെ വെള്ളം ഉയർന്നു തുടങ്ങിയതോടെ, നാട്ടുകാർ ഭീതിയിലാണ്. പ്രദേശവാസികളുടെ വീടുകളിൽ വെള്ളം കയറി. 

 Also Raed: കമ്പോളം; ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (05 ജൂലൈ 2022). |

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS