HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാഹനത്തിനു നേരെ കാട്ടാനയാക്രമണം; വാഹനത്തിലുണ്ടായിരുന്നവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്.

   ചിന്നക്കനാലിലേക്ക് പോയ വിനോദ സഞ്ചാരികളുടെ വാഹനത്തിനു നേരെ കാട്ടാനയാക്രമണമുണ്ടായത്.

  

ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാഹനത്തിനു നേരെ കാട്ടാനയാക്രമണം

            കൊല്ലം സ്വദേശികളായ രണ്ട് ദമ്പതികൾ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് കാട്ടാനയാക്രമണമുണ്ടായത്. ഇന്ന്പലുർച്ചെ ഒന്നരയോടെ ആനയിറങ്കലിന് സമീപം വച്ച് അരികൊമ്പനെന്ന് വിളിക്കുന്ന ഒറ്റയാനാണ് ആക്രമിച്ചത്. കൊടൈക്കനാലിൽ നിന്നും പൂപ്പാറ വഴി ചിന്നക്കനാലിലേക്ക് പോകുമ്പോഴാണ് സംഭവം. റോഡിൽ നിന്ന ഒറ്റയാൻ വാഹനം കൊമ്പുപയോഗിച്ച് കുത്തി റോഡിൽ നിന്നും നീക്കി.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ പുറത്തിറങ്ങാതെ കരഞ്ഞ് ബഹളം വച്ചു ഈ സമയം റോഡിലൂടെ ഒരു ചരക്ക് ലോറി വന്നതിനാൽ ഒറ്റയാൻ പിന്തിരിഞ്ഞു പോയി. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രി പെട്രോളിങിനായി സമീപത്തു തന്നെയുണ്ടായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരായ സാന്റി കെ . മാത്യു, ക്രിസ്റ്റോ ജോസഫ്, പി.എസ്. സുമേഷ് എന്നിവർ സ്ഥലത്തെത്തി ദമ്പതികളെ പൂപ്പാറയിലെ ഹോട്ടലിലേക്ക് മാറ്റി.

Also Read: സംസ്ഥാനത്ത് കാലവര്‍ഷം കനത്ത് പെയ്യുന്നു; ജാഗ്രതാ നിര്‍ദ്ദേശം, കണ്ണൂരിൽ സ്കൂളുകൾക്ക് അവധി, ഇടുക്കിയിൽ മരം വീണ് മൂന്ന് മരണം.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.