HONESTY NEWS ADS

 HONESTY NEWS ADS


ചെറുതോണി പുഴയിലെ കൈയേറ്റവും അനധികൃത നിർമാണങ്ങളും ഉടൻ പൊളിച്ചുമാറ്റണം; സംസ്ഥാന ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി ദേശീയ ഹരിത ട്രൈബ്യൂണൽ.

      ഇടുക്കി ചെറുതോണി പുഴയിലെ കൈയേറ്റവും അനധികൃത നിർമാണങ്ങളും തടയാൻ ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.

ഇടുക്കി ചെറുതോണി പുഴയിലെ കൈയേറ്റവും അനധികൃത നിർമാണങ്ങളും തടയാൻ ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.

          ട്രൈബ്യൂണലിന്റെ നിർദേശങ്ങൾ നടപ്പിൽ വരുത്താൻ സംസ്ഥാനത്തെ വിവിധ വകുപ്പുകളോടും അവയ്ക്കു നേതൃത്വം വഹിക്കാൻ ചീഫ് സെക്രട്ടറിയോടും ട്രൈബ്യൂണൽ നർദേശിച്ചു. ചെറുതോണിപുഴ കൈയേറ്റം തടയണമെന്നും അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന യായ 'ജനശക്തി' ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിൽ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

 ഇടുക്കി ജില്ലാ കളക്ടർ, ഡിഎഫ്ഒ, വൈദ്യുതി ബോർഡ് ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ ജോയിന്റ് സർവേ നടത്തി പുഴയോരത്ത് നടത്തിയിരിക്കുന്ന അനധികൃത നിർമാണങ്ങളും കൈയേറ്റങ്ങളും കണ്ടെത്തി ഉചിതമായ നിയമ നടപടികൾ സ്വീകരി ക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. ചെറുതോണി അണക്കെട്ടിൽനിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്നവിധം പുഴയോരത്ത് നിർമിച്ചിരിക്കുന്ന ടോയ്ലറ്റ്, പാർക്കിംഗ് ഏരിയാ തുടങ്ങിയവ അടിയന്തരമായി നീക്കം ചെയ്യാനും ജലവിഭവ വകുപ്പിനോട് നിർദേശിച്ചി ട്ടുണ്ട്.

Also Read: ഇടുക്കിയിൽ മദ്യപിച്ച് ആംബുലൻസ് ഓടിച്ച് അപകടമുണ്ടാക്കി; ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.  ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS