ഇടുക്കി അടിമാലിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി ഒഴുവത്തടം പുത്തൻവീട്ടിൽ റെജിയുടെ മകൻ യദു കൃഷ്ണ (22) ആണ് പിടിയിലായത്. പോക്സോ കുറ്റം ചുമത്തിയാണ് പ്രതിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. യദുകൃഷ്ണ വിവാഹ വാഗ്ദാനം നൽകി പ്രേമിച്ചു വശീകരിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മുമ്പും പ്രതി സമാന കേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ളതാണ്. അടിമാലി എസ് ഐ സന്തോഷിന്റെ നേത്യത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: പുളിയൻമല - ബാലഗ്രാം റോഡിൽ വാഹനത്തിനു മുകളിലേക്ക് മരം വീണു; ഒരാൾക്ക് പരിക്ക്.