മരുമകൻ മകളെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന പിതാവിന്റെ പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐക്കു നേരെ അയൽവാസിയുടെ ആക്രമണം.

അടിമാലി എസ്ഐ കെ.എം. സന്തോഷിന് ആക്രമണത്തിൽ പരുക്കേറ്റു. സംഭവത്തിൽ അടിമാലി മന്നാങ്കാല ഓലിക്കൽ എൽദോസ് പൈലി (കുട്ടായി-38) അറസ്റ്റിലായി. .തന്റെ മകളെ മന്നാങ്കാല സ്വദേശിയായ മരുമകൻ സൂരജ് ആക്രമിക്കുകയാണെന്ന് പിതാവ് ഗോപി ഇന്നലെ രാത്രിയാണു പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് എത്തിയതോടെ 2 കുട്ടികളുമായി സൂരജ് വീട്ടിൽ നിന്ന് ഇറങ്ങിയോടി. ഇയാൾ എൽദോസിന്റെ വീട്ടിലേക്കാണ് പോയതെന്ന വിവരം ലഭിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഈ സമയം റോഡിൽ നിന്നിരുന്ന എൽദോസ് പൊലീസിനെ വഴി തെറ്റിച്ചുവിട്ട് സൂരജിനു കടന്നുകളയാൻ അവസരമൊരുക്കി. എൽദോസിനോട് ഇക്കാര്യം എസ്ഐ സംസാരിക്കാൻ തുടങ്ങിയതോടെ അസഭ്യം പറഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. എസ്ഐയെ ചവിട്ടി വീഴ്ത്തി യൂണിഫോം വലിച്ചു കീറിയായിരുന്നു ആക്രമണം. എസ്ഐ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്