ഇടുക്കി നെടുംകണ്ടതിന് സമീപം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച പതിനെട്ടുകാരി ഗർഭിണിയെന്നു കണ്ടെത്തി.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല സ്റ്റേഷൻ പരിധിയിലാണു സംഭവം നടന്നത്. പെൺകുട്ടിയുടെ കുടുംബം കൊടുത്ത പരാതിയിൽ എസ്എച്ച്ഒ ഫിലിപ് സാമിന്റെ നേതൃത്വത്തിലുള്ള സംഘമാണു യുവാവിനെ അറസ്റ്റ് ചെയ്തത്.