ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നോര്‍ത്തേണ്‍ ഔട്ട്‌ലെറ്റ് പാതയില്‍ കാട്ടാനയ്ക്ക് സുഖ പ്രസവം.

മറയൂരില്‍ നിന്നും തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിലേക്ക് പച്ചക്കറി കയറ്റാന്‍ പോയ വാഹനത്തിന് മുന്നിലാണ് കാട്ടാന പ്രസവിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിലെ അന്തർ സംസ്ഥാന പാതയില്‍ കാട്ടാന റോഡില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് ഏകദേശം ഒന്നര മണിക്കൂര്‍ ഗതാഗതം മുടങ്ങി. മറയൂര്‍ ഉദുമലൈ അന്തര്‍ സംസ്ഥാന പാതയില്‍ ആലാം പെട്ടിക്കും ചമ്പക്കാടിനുമിടയില്‍ പത്തരവാസം ഭാഗത്തായിരുന്നു ആന പ്രസവിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു പ്രസവം നടന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഈ സമയത്ത് മറയൂരില്‍ നിന്നും ഉദുമലൈയിലേക്ക് പച്ചക്കറി വാങ്ങുവാന്‍ മിനിലോറിയില്‍ പോയ മറയൂര്‍ ബാബുനഗര്‍ സ്വദേശി മുരുകേശനും സംഘത്തിന്റെ മുന്നിലായിരുന്നു കാട്ടാനയുടെ പ്രസവം. ആറുമണിയോടു കൂടി കുഞ്ഞിനെയും കൊണ്ട് ആന റോഡില്‍ നിന്നും മാറി വനത്തിനുള്ളിലേക്ക് പോയതിന് ശേഷമാണ് വാഹനങ്ങള്‍ക്ക് കടന്നു പോകുവാന്‍ കഴിഞ്ഞത്. യാത്രക്കാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിമുട്ടി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിരുന്നു. അമ്മയ്ക്കും കുഞ്ഞിനും വനം വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്