തൊടുപുഴക്കു സമീപം മുതലക്കോടത്താണ് ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായത്.

ഇരിങ്ങാലക്കുട സ്വദേശി ആഷിഖ്, കാരിക്കോട് സ്വദേശി ഷാനവാസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും 18 മില്ലി ഗ്രാം ഹാഷിഷ് ഓയിലും 20 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. വില്പനക്കായി തൊടുപുഴയിൽ എത്തിയതായിരുന്നു ആഷിക്. ഇതിനിടയിലാണ് പോലീസ് പിടിയിലാകുന്നത്. തൊടുപുഴ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന വ്യാപകമാകുന്നുവെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെതുടർന്ന് ഒരാഴ്ചയായി പരിശോധന കർശനമാക്കിയിരുന്നു. തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.