വനത്തിൽ കുടംപുളി പറിക്കുവാൻ പോയ ആദിവാസി ബാലനെ ഒഴുക്കിൽ പെട്ട് കാണാതായി.
ഇടുക്കി പീരുമേട് ഗ്രാമ്പി എസ്റ്റേറ്റിന് സമീപം താമസിക്കുന്ന അജിത് എന്ന 12 വയസുകാരനെയാണ് മാതാപിതാക്കൾക്കൊപ്പം ആറ് മുറിച്ചു കടക്കവേ ഒഴുക്കിൽ പെട്ട് കാണാതായത്. ബാലന് വെണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. മാതാപിതാക്കൾക്കൊപ്പം പീരുമേട് ഗ്രാമ്പി എസ്റ്റേറ്റിന് സമീപത്തെ വനത്തിൽ കുടംപുളി പറിക്കുവാനായി പോയ ആദിവാസി ബാലനെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്. പീരുമേട് ഗ്രാമ്പി സ്വദേശികളായ മാധവൻ ഷൈ ല ദമ്പതികളുടെ മകൻ 12 വയസുള്ള അജിത്തിനെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്.
പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു അജിത് കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത് വനത്തിന് സമീപത്തെ ആറ് മുറിച്ചു കടക്കുന്നു തിനിടയിൽ അജിത് ഒഴുക്കിൽ പെടുകയായിരുന്നു. മകൻ ഒഴുക്കിൽ പെട്ട വിവരം മാതാപിതാക്കൾ ഗ്രാമ്പിയിലെത്തി സമീപ വാസികളെ അറിയിച്ചു. തുടർന്നു നാട്ടുകാരെയും കൂട്ടി തിരച്ചിൽ നടത്തി. ഇതേസമയം നാട്ടുകാർ കുട്ടി ഒഴുക്കിൽ പെട്ട വിവരം ഫയർ ഫോഴ്സിലും പോലീസിലും അറിയിച്ചു.
തുടർന്ന് മുല്ലപെരിയാർ സുരക്ഷയുമായി ബന്ധപ്പെട്ട് വണ്ടിപ്പെരിയാർ വള്ളക്കടവിലുണ്ടായിരുന്ന NDR F സംഘവും ഇവിടേക്ക് എത്തി പീരുമേട് അഗ്നിശമന സേനയ്‌ക്കൊപ്പം വനത്തിൽ തിരച്ചിൽ നടത്തി. ഒപ്പം പീരുമേട് പോലീസ് സംഘവും തിരച്ചിലിൽ പങ്ക് ചേർന്നു. വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തുവാനായില്ല 3 കിലോമീറ്ററോളം വനത്തിലൂടെയാത്ര ചെയ്താൽ മാത്രമേ കുട്ടി ഒഴുക്കിൽ പെട്ട ഭാഗത്ത് എത്തി പെടുവാനാകു. നേരം വൈകിയതോടെ സംഘം കുട്ടിക്കാ യുള്ള തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. നാളെ തിരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

.jpg)
