പാണ്ടിപ്പാറക്ക് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ സ്വകാര്യബസിൽ ഇടിച്ച് അപകടം.
ചെറുതോണിയിൽ നിന്നും കട്ടപ്പനക്ക് സർവീസ് നടത്തുന്ന സ്വകാര്യബസിലാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ ഇടിച്ചത്. മരിയാപുരത്തിനും പാണ്ടിപ്പറക്കും ഇടയിൽ കുത്തനെയുള്ള കയറ്റത്തിലാണ് അപകടമുണ്ടായത്. ഇറക്കമിറങ്ങി വന്ന കാർ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ട്ടപ്പെട്ടു എന്നാണ് കാർ ഡ്രൈവർ വ്യക്തമാക്കുന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം ഭാഗീകമായി തകർന്നു.ബസിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കട്ടപ്പന കുമളി റൂട്ടിൽ സ്വകാര്യബസിന് മുകളിൽ മരം വീണു. കട്ടപ്പന കടശ്ശിക്കടവിന് സമീപം ശങ്കുരുണ്ടാനിലാണ് ബസിനു മുകളിൽ മരം വീണത്. ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിൽ ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്


