
ഇടുക്കി നെടുങ്കണ്ടത്ത് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടുക്കി കൊച്ചറ സ്വദേശി വാണിയപ്പുരക്കൽ ബാബു- 45 ആണ് അപകടത്തിൽ മരണപ്പെട്ടത്. നെടുങ്കണ്ടം കല്ലാറ്റിലെ ഏലത്തോട്ടത്തിൽ തണൽ ക്രമീകരിക്കാൻ മരത്തിന്റെ ശിഖരം വെട്ടവേയാണ് അപകടം ഉണ്ടായത്. മരത്തിൽ നിന്നും താഴെ വീണയുടൻ ബാബുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണപ്പെട്ട ബാബുവിന്റെ മകൾ നഴ്സിംഗ് ജോലി ലഭിച്ച് ഈയാഴ്ച യു.കെ. പോകാനിരിക്കെ ഉണ്ടായ വിയോഗം കുടുംബത്തിന് താങ്ങാനാവാത്ത ദു:ഖമായി മാറി. നെടുങ്കണ്ടം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോർസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




