HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി തൊടുപുഴയിൽ നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍; ഓഗസറ്റ് 18 നായിരുന്നു വിവാഹം, ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ അന്വേഷണം.

നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍; ഓഗസറ്റ് 18 നായിരുന്നു വിവാഹം.

നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൊടുപുഴ കൊല്ലപ്പളളി മാത്യൂസ് കെ ബാബുവിന്റെ ഭാര്യ അനുഷ ജോര്‍ജ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് അനുഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌ക്കാരം പിന്നീട്. 


ഓഗസറ്റ് 18 നായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല ഡോ ജോര്‍ജ് ഐബി ദമ്പതികളുടെ മകളാണ് അനുഷ. വിഷാദരോഗത്തിന് ചിത്സയിലായിരുന്നുവെന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പി മധു ആര്‍ ബാബുവിനാണ്.


(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS