
മൂന്നാറിൽ നിന്നും വനം വകുപ്പ് പിടികൂടിയ കടുവയുമായുള്ള സാറ്റ് ലൈറ്റ് ബന്ധം കഴിഞ്ഞ ദിവസം നഷ്ടമായി. ഒരോ മണിക്കൂറിലും കടുവയുടെ നീക്കങ്ങൾ പരിശോധിക്കാൻ വേണ്ടിയാണ് സാറ്റ്ലൈറ്റ് കോളർ ഘടിപ്പിച്ചത്. ഇടതൂർന്ന വനമേഖലയിലേയ്ക്ക് കടുവ പ്രവേശിച്ചതു കൊണ്ടാവാം സാറ്റ്‌ലൈറ്റ് ബന്ധം നഷ്ടപെടാൻ കാരണമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഒരു കണ്ണിന് കാഴ്ച്ച ശക്തി നഷ്ടപെട്ട കടുവ ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ടോയെന്ന് അറിയാനാണ് സാറ്റ്ലൈറ്റ് കോളർ ഘടിപ്പിച്ചത്.
മൂന്നാറിൽ നിന്നും വനംവകുപ്പ് പിടികൂടിയ കടുവയെ പെരിയാർ വന്യജീവി സങ്കേതത്തിലാണ് തുറന്നുവിട്ടത്. കടുവയുടെ തിമിരം ബാധിച്ച ഇടതുകണ്ണിന് പ്രാഥമിക ചികിത്സ നൽകിയിരുന്നു. ജനവാസ മേഖലയിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് കടുവയെ തുറന്നു വിട്ടത്.
കടുവയുടെ സാന്നിധ്യം കുറവുള്ളതും ഇരകൾ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നു വിട്ടാൽ പിടികൂടിയ കടുവക്ക് ജീവിക്കാനാകുമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാട്ടിൽ തുറന്നുവിടാൻ തീരുമാനിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




