HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇരുചക്ര വാഹന യാത്രക്കാരി രക്തസമ്മർദം കുറഞ്ഞ് വാഹനത്തിൽനിന്നും വീണു; ബോധരഹിതയായി റോഡരികിൽ കിടന്ന യുവതിക്ക് രക്ഷകരായി പോലീസ്, വിദക്ത ചികിത്സക്കായി യുവതിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇടുക്കി കട്ടപ്പനക്ക് സമീപം രക്തസമ്മർദം കുറഞ്ഞ് സ്കൂട്ടിയിൽനിന്നു വീണ് ബോധരഹിതയായി യുവതി

രക്തസമ്മർദം കുറഞ്ഞ് സ്കൂട്ടിയിൽനിന്നു വീണ് ബോധരഹിതയായി റോഡരികിൽ കിടന്ന യുവതിയെ പോലീസുകാർ ആശുപത്രിയിലെത്തിച്ചു. കൊച്ചുകരിന്തരുവി പോസ്റ്റ് ഓഫീസിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ഒൻപതേക്കർ മണ്ഡപത്തിൽ കുന്നേൽ അഞ്ജലിയെയാണ് കുട്ടിക്കാനം കെഎപി അഞ്ച് ബറ്റാലിയൻ ക്യാമ്പിലെ കമാൻഡന്റും സഹപ്രവർത്തകരും ആശുപത്രിയിൽ എത്തിച്ചത്.

Also Read: അബദ്ധത്തിൽ മണ്ണെണ്ണ കുടിച്ച ഒന്നര വയസുകാരനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; അത്യാസന്നനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ.

 ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ചീന്തലാർ ഫാക്ടറിക്കു സമീപം അഞ്ജലി രക്ത സമ്മർദ്ദം കുറഞ്ഞ് സ്കൂട്ടി യുമായി മറിഞ്ഞു വീഴുകയായിരുന്നു. പോലീസ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി മേരികുളത്തു നടന്ന കായികക്ഷമത പരീക്ഷയ്ക്ക് മേൽനോട്ടം നൽകി മടങ്ങുകയായിരുന്നു പോലീസുകാർ. ഈ സമയം സ്കൂട്ടി അഞ്ജലിയുടെ ദേഹത്തു വീണുകിടക്കുന്ന നിലയിൽ കാണുകയായിരുന്നു.

ടൻ തന്നെ പോലീസ് ജീപ്പിൽ യുവതിയെ ഉപ്പുതറ സിഎച്ച്സിയിൽ എത്തിച്ചു. വീട്ടുകാർ എത്തി വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയ ശേഷമാണ് പോലീസുകാർ മടങ്ങിയത്. കൈയ്ക്ക് പൊട്ടൽ അടക്കം പരിക്കേറ്റ യുവതിയെ വിദക്ത ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രതിയിലേക്ക് മാറ്റി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS