
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന വാവ സുരേഷിന് പരിക്കേറ്റു.തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തി തട്ടത്തുമലയിലായിരുന്നു അപകടം. കാർ നിയന്ത്രണം തെറ്റി മൺതിട്ടയിൽ ഇടിച്ച ശേഷം എതിരെ വന്ന കെഎസ് ആർടിസി ബസുമായി ഇടിക്കുകയായിരുന്നു. കാറിൽ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു വാവ സുരേഷ്. കാർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.
Also Read: കോണ്‍ഗ്രസിനെ നയിക്കാന്‍ ഖര്‍ഗെ; വന്‍ ലീഡോടെ വിജയം; കരുത്തുകാട്ടി തരൂര്‍.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്