
അടിമാലി▪️ കനത്ത മഴയിൽ നേര്യമംഗലം ഇടുക്കി റോഡിൽ കലുങ്ക് ഒലിച്ചുപോയി. നേര്യമംഗലം – പനംകുട്ടി റോഡിൽ നീണ്ട പാറയ്ക്ക് സമീപമാണ് മലവെള്ളപ്പാച്ചിലിൽ കലുങ്ക് തകർന്നത് . കനത്ത മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിലിൽ ഭാഗീകമായി ഗതാഗത തടസ്സം നേരിട്ടു. നേര്യമംഗലം വനത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടം കവിഞ്ഞൊഴുകുകയാണ്. സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ദേശീയ പാതയിൽ പല സ്ഥലത്തും റോഡിലൂടെ ശക്തമായ ഒഴുക്കുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്