HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പണം വെച്ച് ചീട്ടുകളി; കട്ടപ്പന നഗരത്തിൽ വൻ സംഘം പിടിയിൽ.

പണം വെച്ച് ചീട്ടുകളി; കട്ടപ്പന നഗരത്തിൽ വൻ  സംഘം പിടിയിൽ.

കട്ടപ്പന ടിബി ജംഗ്ഷനിലുള്ള റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടർ ദേവസ്യയുടെ വീടിനു മുകളിലത്തെ നിലയിൽ വൻ ചീട്ടുകളി നടക്കുന്നതായി  ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. 


കട്ടപ്പന പോലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി പണം ഉപയോഗിച്ച് ചീട്ടുകളി നടത്തുന്നതായി കണ്ടെത്തി. കളിയിൽ ഏർപ്പെട്ട പത്തംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയും ഇവരിൽനിന്ന് കളിക്കാൻ ഉപയോഗിച്ച  ചീട്ടും 21480 രൂപയും  പിടിച്ചെടുത്തു.  കൂടാതെ ഈ വിട്ടിൽ നിന്നും ഉണക്ക കഞ്ചാവും പിടികൂടി. അറസ്റ്റ് ചെയ്ത പ്രതികളെ  പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.


റിട്ടയേർഡ് പോലിസ് സബ് ഇൻസ്പെക്ടർ തന്റെ വീടിന്റെ രണ്ടാം നില ചീട്ടുകളിക്കായി വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി V A നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന ദിലീപ് കുമാർ. K, ASI ഷിബു SCPO സുമേഷ്, CPO മാരായ പ്രശാന്ത് മാത്യു v. K അനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS