.jpg)
അബദ്ധത്തിൽ മണ്ണെണ്ണ കുടിച്ച ഒന്നര വയസുകാരനെ കോട്ടയം മെഡിക്ക ൽ കോളജിൽ പ്രവേശിപ്പിച്ചു. അടിമാലി ചിന്നപാറക്കുടി ആദിവാസി കോളനിയിലെ ക ണ്ണന്റെ മകൻ പ്രണവ് ആണ് മണ്ണെണ്ണ കുടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നരയോടെ വീട്ടിലായിരുന്നു സംഭവം. മുറിയിലെ കട്ടിലിന്റെ അടിയിൽ ഇരുന്ന അര ലിറ്ററോളം മണ്ണെണ്ണയാണ് പ്രണവ് കുടിച്ചത്. സംഭവം അറിഞ്ഞ തോടെ വീട്ടുകാർ കുട്ടിയെ വെളിച്ചെണ്ണകൂടി കുടിപ്പിച്ചു. ഇതോടെ കുട്ടി അവശതയിലായി.
കുട്ടിയെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവശനിലയിൽ ആയതിനെത്തുടർന്ന് വിദക്ത ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. കുട്ടി അത്യാസന്നനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




