HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇന്ധന സെസില്‍ ബി.ജെ.പി സംസ്ഥാന വ്യാപക പ്രതിഷേധം; പൊലീസിന് നേരെ കല്ലേറ്, 3 ജില്ലകളില്‍ സംഘര്‍ഷം.

 

ഇന്ധന സെസില്‍ ബി.ജെ.പി സംസ്ഥാന വ്യാപക പ്രതിഷേധം; പൊലീസിന് നേരെ കല്ലേറ്, 3 ജില്ലകളില്‍ സംഘര്‍ഷം.

ഇന്ധന സെസില്‍ സംസ്ഥാന വ്യാപക പ്രതിഷേധം. കളക്ടറേറ്റുകളിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി. കൊച്ചിയിലും കോട്ടയത്തും കോഴിക്കോടും സംഘര്‍ഷം. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Also Read:  വാഹനം വാടകയ്ക്കെടുത്ത് പണയപ്പെടുത്തിയ കേസ്; കട്ടപ്പന സ്വദേശികളായ മൂന്നുപേർ പിടിയിൽ.

ബിജെപിയുടെ കോട്ടയം കളക്ടറേറ്റ് മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊച്ചി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസിന് നേരെ കല്ലേറ് ഉണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയിൽ നടന്ന കളക്ടറേറ്റ് മതിൽ ചാടിക്കടക്കാൻ ബിജെപി പ്രവർത്തകരുടെ ശ്രമം ഉണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്താണ് നീക്കിയത്.


അതേസമയം കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന് നേരെ കല്ലേറ്. തിരുവനന്തപുരം ഉള്ളൂരിലെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA