HONESTY NEWS ADS

Electro Tech Nedumkandam

 

കാറില്‍ കടത്തിയ 90 ഗ്രാം എം.ഡി.എം.എ പിടികൂടി; ഇടുക്കി മുരിക്കാശ്ശേരി സ്വദേശിനിയായ യുവതി ഉൾപ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍.

കാറില്‍ കടത്തിയ 90 ഗ്രാം എം.ഡി.എം.എ പിടികൂടി; ഇടുക്കി മുരിക്കാശ്ശേരി സ്വദേശിനിയായ യുവതി ഉൾപ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍.
പാലക്കാടിന് സമീപം മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ നടത്തിയ വാഹനപരിശോധനയിലാണ് എം.ഡി.എം.എ പിടികൂടിത്. 90.4 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടു യുവതികളടക്കം അഞ്ചുപേരാണ്  അറസ്റ്റിലായത്.

Also Read:   നെടുങ്കണ്ടത്ത് വാഹനാപകടം; കട്ടപ്പനയിൽ നിന്നും രോഗിയുമായി പോയ ആംബുലൻസിൽ ജീപ്പ് ഇടിച്ചു, ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

എലവഞ്ചേരി വള്ളുവക്കുണ്ടില്‍ തിങ്കളാഴ്ച വൈകീട്ടാണ് തമിഴ്‌നാട് വഴി വന്ന സംഘം പിടികൂടിയത്. ഇടുക്കി മുരിക്കാശ്ശേരി സ്വദേശിനി ഉപ്പുതോട് ചരളംകാനം ചെരുവില്‍ വീട്ടില്‍ ആതിരമോള്‍ (24), കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജു മന്ദിരത്തില്‍ ഡി. അച്ചു (28), കൊല്ലം തെറ്റിച്ചിറ പേരൂര്‍ ടി.കെ.എം.സി. ഗിരിജാ മന്ദിരത്തില്‍ ബി. ജിബിന്‍ (23), കൊല്ലം കരിക്കോട് പേരൂര്‍ ടി.കെ.എം.സി. ഗായത്രി ഭവനില്‍ ആര്‍. ശരത് ലാല്‍ (29),  എറണാകുളം പച്ചാളം സഫ്ദര്‍ ഹാഷ്മി ലെയ്ന്‍ ഓര്‍ക്കിഡ് ഇന്റര്‍നാഷണല്‍ അപ്പാര്‍ട്‌മെന്റില്‍ എം. സിന്ധു (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  


പ്രതികൾ സഞ്ചരിച്ചിരുന്ന കൊല്ലം രജിസ്‌ട്രേഷനിലുള്ള കാറും പിടിച്ചെടുത്തു. സ്ഥിരം ലഹരിവില്പനക്കാരാണ് പ്രതികളെന്ന് സൂചന ലഭിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബംഗളൂരുവിൽനിന്നാണ് എം.ഡി.എം.എ. ലഭിച്ചതെന്നാണ് സൂചന. കൊല്ലങ്കോട് സബ് ഇന്‍സ്‌പെക്ടര്‍ സി.ബി. മധുവിന്റെ നേതൃത്വത്തിലുള്ള പോലീസും സബ് ഇന്‍സ്‌പെക്ടര്‍ എസ്. ജലീലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ഗുണ്ടാ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS