
വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറയിൽ വൈദ്യുതി ലൈനിൽ നിന്ന് തീ പടർന്ന് പത്ത് ഏക്കറിലധികം സ്ഥലം കത്തിനശിച്ചു. വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. കുടിവെള്ള ഓസുകൾ ഉൾപ്പെടെ കത്തിനശിച്ചതോടെ കുടിവെള്ളത്തിന് പോലും മാർഗ്ഗമില്ലാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും. ചെമ്പകപ്പാറ സ്വദേശി ഷാജി വാഴയിൽ, സണ്ണി പനക്കമുറി, റെജി കിഴക്കേപറമ്പിൽ, തങ്കമ്മ തേക്കുംകാട്ടിൽ, റീന പാറേക്കാട്ടിൽ, തങ്കച്ചൻ കാരക്കാവയലിൽ, ദിലീപ് ഓണാട്ട്, മാത്യു പ്ലാക്കൽ എന്നിവരുടെ പുരയിടത്തിലാണ് തീ പടർന്നത്.
കഴിഞ്ഞ എട്ട് വർഷമായി ഈ മേഖലയിൽ തീ പടരുന്നത് പതിവാണെന്ന് ഇവർ പറയുന്നു. ശക്തമായ കാറ്റിൽ ഈ മേഖലയിലൂടെ കടന്ന് പോകുന്ന വൈദ്യുത ലൈനിൽ നിന്നും ഉണ്ടാകുന്ന തീയാണ് പ്രദേശത്ത് പടരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മുൻ വർഷങ്ങളിലും തീ പടർന്ന് നാശനഷ്ടമുണ്ടായെങ്കിലും പ്രദേശത്തുള്ള പലർക്കും നഷ്ടപരിഹാരം ഒന്നുംതന്നെ ലഭിച്ചിട്ടില്ല. വർഷങ്ങളായി വൈദ്യുത ലൈനിൽ നിന്നും തീ പടരുന്നുണ്ടെങ്കിലും ഒഴിവാക്കാൻ കെ എസ് ഇ ബി അധികൃതർ നടപടികൾ സ്വീകരിക്കാത്തതിനെതിരെ വ്യപക പ്രതിഷേധമാണ് ഉയരുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്