
പ്രതിസന്ധികളെ കരുത്തോടെ അതിജീവിച്ച് മുന്നോട്ടുകുതിക്കുന്ന ഭാരതാംബയെ ജീവിതത്തിൽ മുന്നേറുന്ന വനിതയുടെ കരുത്തിനോടുപമിച്ച് കവിതയെഴുതിയ അനഘ രാജുവിന് ദേശീയ പുരസ്‌കാരം. ഇടുക്കി കുളമാവ് കല്ലുകാട്ട് കെ.ജി. രാജുവിന്റെയും ലേഖയുടെയും മകളാണ് അനഘ. ഇൻഡ്യാ ദി അൺബീറ്റബിൾ വുമൺ എന്നാണ് കവിതക്കാണ് പുരസ്‌കാരം.
സ്വാതന്ത്ര്യത്തിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ നടത്തിയ ആസാദി കാ അമൃതോത്സവിന്റെ ഭാഗമായി ദേശീയതലത്തിൽ സംഘടിപ്പിച്ച ദേശഭക്തി ഗീത് മത്സരത്തിലാണ് പാലാ അൽഫോൻസാ കോളജിലെ അനഘ (19) രണ്ടാം സമ്മാനവും അഞ്ചുലക്ഷം രൂപയും നേടിയത്. ഒന്നാം സമ്മാനം ആന്ധ്ര സ്വദേശിക്കാണ്. പാലാ അൽഫോൻസാ കോളേജിലെ രണ്ടാംവർഷ ഇംഗ്ലീഷ് വിദ്യാർഥിനിയായ അനഘയ്ക്ക് ആദ്യമായി കവിതാരചനയ്ക്ക് ദേശീയതലത്തിൽ ലഭിക്കുന്ന അംഗീകാരമാണിത്.
സംസ്ഥാന യുവജനോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ ഇംഗ്ലീഷ് കവിതാരചനാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എൻ.സി.സി. കേഡറ്റായ അനഘ അവരുടെ ഗ്രൂപ്പുകളിൽനിന്നാണ് ദേശഭക്തി ഗീത് മത്സരത്തെക്കുറിച്ചറിഞ്ഞത്. പുരസ്‌കാരം ലഭിച്ച അനഘയെ കോളജ് എൻ.സി.സി. അധികൃതർ അഭിനന്ദിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്