
കെഎസ്‌ആര്‍ടിസി ബസ് ദേഹത്ത് കയറിയിറങ്ങി ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം. പേരാമ്പ്ര കക്കാടുപള്ളിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കക്കാട് സ്വദേശി ഹനീഫയാണ് മരിച്ചത്. ഹനീഫയുടെ മുന്നില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Also Read: ശിവരാത്രി മഹോല്‍സവം; അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് നിരോധനം.
ഇരുചക്രവാഹനങ്ങളെ മറികടന്ന് എതിര്‍ദിശയില്‍ വന്ന കെഎസ്‌ആര്‍ടിസി ബസ് കണ്ട് കാര്‍ പെട്ടെന്ന് വേഗം കുറച്ച് നിര്‍ത്തിയിരുന്നു. ഈ കാറില്‍ ഇടിക്കുന്നത് ഒഴിവാക്കുന്നതിനിടെ നിയന്ത്രണംവിട്ട് റോഡിലേക്ക് വീണ ഹനീഫയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. കുറ്റ്യാടി ഭാഗത്തേക്ക് പോയ ബസാണ് അപകടമുണ്ടാക്കിയത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഹനീഫ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്