HONESTY NEWS ADS

Electro Tech Nedumkandam

 

ശിവരാത്രി മഹോല്‍സവം; അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് നിരോധനം.

അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് നാളെ(18-Feb-2023) നിരോധനം ഏർപ്പെടുത്തി. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണ് പാലം സ്ഥിതിചെയ്യുന്നത്. ശിവരാത്രി മഹോല്‍സവത്തോടനുബന്ധിച്ച് അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ആളുകള്‍ ഈ പാലത്തിലൂടെ യാത്ര ചെയ്യുന്നതിന് സാധ്യതയുണ്ട്. 

Also Read:  മൂന്നാംക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ചെന്ന പരാതി; അധ്യാപികയ്‌ക്കെതിരേ കേസെടുക്കാന്‍ ഉത്തരവ്.

അനുവദനീയമായ എണ്ണത്തിൽ കൂടുതല്‍ ആളുകള്‍ പാലത്തിലൂടെ യാത്ര ചെയ്താല്‍ പാലത്തിന് തകരാര്‍ സംഭവിക്കുന്നതിനും, ആളുകള്‍ക്ക് അപകടം സംഭവിക്കുന്നതിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇടുക്കി ജില്ലാ കളക്ടര്‍ യാത്രാനിരോധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


ഇടുക്കിയിൽ അക്രമികളായ ആനകളെ ആവശ്യമെങ്കിൽ പിടികൂടും; ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലേക്ക്




ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS