
അതുവഴി എത്തിയ കാൽനട യാത്രികൻ ലോട്ടറി നോക്കാനെന്ന വ്യാജേന ചുറ്റിനും നിന്നവരുടെ ശ്രദ്ധ പതിയാത്ത രീതിയിൽ ബാഗ് കൈകളിലെടുത്തു. പിന്നീട് ഹോട്ടലിൽ കയറി. അൽപ സമയത്തിനുള്ളിൽ ബാഗുമായി തിരിച്ചിറങ്ങി വരുന്നതും സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സിസിടിവിയിൽ നിന്ന് ലഭിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത് പൊടിമീശ മാത്രമുള്ള പ്രതിയുടെ ഇടതു പുരികത്തിനു മുകളിൽ തടിച്ചു നിൽക്കുന്ന ചെറിയ മുഴയുണ്ടെന്നും പൊലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്