
അണക്കരമെട്ടിൽ കാറ്റാടി യന്ത്രത്തിന് മുകളിൽകയറിനിന്ന് കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യാ ഭീഷണി മുഴക്കി. വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടി യന്ത്രത്തിന് മുകളിലാണ് ഇവർ കയറിയത്. കാറ്റാടിയന്ത്രം വീടിന് ഭീഷണിയാണെന്നും പ്രവർത്തനം നിർത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാഭീഷണി. കാറ്റാടി യന്ത്രം നിർത്തിയതോടെയാണ് ഇവർ താഴെയിറങ്ങിയത്.
വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. അണക്കരമെട്ട് സ്വദേശിയും രണ്ട് മക്കളുമാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇവർ താമസിക്കുന്ന വീട്ടിൽനിന്ന് 25 മീറ്റർ മാറി ഭൂമിയിൽ സ്വകാര്യ കമ്പനി കാറ്റാടി യന്ത്രം സ്ഥാപിച്ചിരുന്നു. ഇതിനെതിരേ ഇയാൾ പരാതി ഉന്നയിച്ചിരുന്നു.
സംഭവമറിഞ്ഞ് കട്ടപ്പന ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പഞ്ചായത്തധികൃതരും സ്ഥലത്തെത്തി താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. തുടർന്ന് യന്ത്രം ഓഫ് ചെയ്തു. ഇന്ന് സ്വകാര്യകമ്പനി ഉടമയും മണിക്കുട്ടനുമായും ഉടുമ്പൻചോല തഹസിൽദാർ ചർച്ച നടത്താമെന്നറിയച്ചതോടെയാണ് ഇവർ താഴെയിറങ്ങിയത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലിസ് കേസെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്