HONESTY NEWS ADS

Electro Tech Nedumkandam

 

മെഗാ തൊഴിൽ മേള നാളെ കട്ടപ്പനയിൽ; നൂറിലധികം കമ്പനികളും മൂവായിരത്തോളം ഒഴിവുകളും, പ്ലസ് ടു യോഗ്യത ഉള്ളവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കായി.......

  ഇടുക്കിയിൽ അക്രമികളായ ആനകളെ ആവശ്യമെങ്കിൽ പിടികൂടും; ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലേക്ക്

 നിയോഗ ജോബ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ്ൻറ്റെ ആഭിമുഖ്യത്തിൽ നാളെ  കട്ടപ്പനയിൽ  മെഗാ തൊഴിൽ മേള നടക്കും. കട്ടപ്പന സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലാണ് തൊഴിൽ മേള സംഘടിപ്പിച്ചിരിക്കുന്നത്. 100 ൽ അധികം കമ്പനികളും 3000ത്തിൽ  അധികം ഒഴിവുകളും ആണ് തൊഴിൽ മേളയിൽ ഉള്ളത്. 

Also Read:  സ്വകാര്യ ബസുകളില്‍ ക്യാമറ വെക്കണമെന്ന നിര്‍ദേശം അപ്രായോഗികം; സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനൊരുങ്ങി ബസുടമകൾ.


നാളെ രാവിലെ 8:30 നു ആരംഭിക്കുന്ന തൊഴിൽ മേള ഉത്ഘാടനം ചെയ്യുന്നത് മജീഷ്യനും മെൻറ്റലിസ്റ്റും ആയ അനന്ദു ആണ്. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഒരു ഉദ്യോഗാർഥിക് 10 കമ്പനികളിൽ വരെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ സാധിക്കും. കട്ടപ്പന കേന്ദ്രീകരിച്ച്  270 ഒഴിവുകളും ഇടുക്കി ജില്ലയിൽ 800ൽ പരം ഒഴിവുകളും ആണ് നിലവിലുള്ളത്. പ്ലസ് ടുവരെ യോഗ്യതയുള്ളവർക്ക് ഈ തൊഴിൽമേളയിൽ പങ്കെടുക്കാവുന്നതാണ്. 


ആദ്യ ജോലി തേടുന്ന വിദ്യാർത്ഥി ആയാലും, സമീപകാല ബിരുദധാരി ആയാലും, ഒരു പുതിയ ജോലി തേടുന്ന പരിചയസമ്പന്നനായ പ്രൊഫെഷണൽ ആയാലും ഈ തൊഴിൽ മേളയിൽ പങ്കെടുക്കാവുന്നതാണ്. കേരളത്തിലെ പ്രമുഖ കമ്പനികളിൽ നിന്ന് എത്തുന്ന കമ്പനി പ്രതിനിധികളുമായി നേരിട് സംസാരിക്കാൻ സാധിക്കുന്നതിൽ ജോലി കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഉദ്യോഗാർത്ഥികൾ 8714082100 എന്ന നമ്പറിൽ വിളിക്കുക.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS