HONESTY NEWS ADS

Electro Tech Nedumkandam

 

സ്വകാര്യ ബസുകളില്‍ ക്യാമറ വെക്കണമെന്ന നിര്‍ദേശം അപ്രായോഗികം; സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനൊരുങ്ങി ബസുടമകൾ.

സ്വകാര്യ ബസുകളില്‍ ക്യാമറ വെക്കണമെന്ന നിര്‍ദേശം അപ്രായോഗികം; സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനൊരുങ്ങി ബസുടമകൾ.

സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ഫെബ്രുവരി 28 നകം ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഗതാഗതവകുപ്പ് നിര്‍ദേശം അപ്രായോഗികമെന്ന് ബസ് ഉടമകള്‍. നിലവില്‍ കടുത്ത സാമ്പത്തീക  പ്രതിസന്ധിയിലാണ്. അതിനാല്‍ റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് ക്യാമറ വാങ്ങി നല്‍കണം എന്നാണ് ബസുടമകളുടെ ആവശ്യം.

Also Read: ഇടുക്കിയിൽ അഞ്ച് പൊലീസുകാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നൽകി ജില്ലാ പൊലീസ് മേധാവി.

നേരത്തെ പകുതി തുക റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് നല്‍കും എന്നായിരുന്ന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. അതോടൊപ്പം ക്യാമറ ഘടിപ്പിക്കുന്നത് ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയത്തേക്ക് നീട്ടണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. അനുകൂല നടപടി ഇല്ലെങ്കില്‍ മാര്‍ച്ച്‌ ഒന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും ഈ മാസം 28 ന് മുമ്ബ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്നാണ് ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്‍റെ നിര്‍ദ്ദേശം. സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കുന്നതിന്‍റെ ചിലവില്‍ പകുതി റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. കെഎസ്‌ആര്‍ടിസി ബസുകളിലും ക്യാമറ സ്ഥാപിക്കും.മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





ZOOQ MOBILES Nedumkandam



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS