
നെടുങ്കണ്ടം പാമ്പാടുംപാറയിൽ ഭർത്താവ് ഭാര്യയെ കോടാലിക്കടിച്ച് പരിക്കേൽപ്പിച്ചു. മദ്യപിച്ചശേഷം ഭാര്യയുമായി വഴക്കുണ്ടായി കോടാലികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.സംഭവത്തിൽ നെടുങ്കണ്ടം പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.
പാമ്പാടുംപാറ കുളത്തിങ്കൽ വിജയനാണ് അറസ്റ്റിലായത്. ഗുരുതര പരുക്കേറ്റ ഇയാളുടെ ഭാര്യ മായ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. മദ്യലഹരിയിൽ വീട്ടിലെത്തിയ വിജയൻ ഭാര്യയുമായി വഴക്കുണ്ടായി കോടാലി കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്