
മാധ്യമ പ്രവർത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുമായിരുന്ന എം.പി ശ്രീനിവാസൻ അന്തരിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു മരണം സംഭവിച്ചത്. ഉദരസംബന്ധമായാ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം.
Also Read: തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ വാഹനാപകടം; ഒരാൾ മരണപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതരപരിക്ക്.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. മുൻപ് ജന്മഭൂമിയുടെ പ്രാദേശിക ലേഖകനായിരുന്നു. കേരളാഭൂഷണം പത്രത്തിന്റെ പ്രാദേശിക ലേഖകനായി ജോലിയിൽ തുടരുമ്പോഴാണ് അസുഖ ബാധിതനായത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വൈകിട്ടോടെ ചെറുതോണി ടൗണിൽ പൊതുദർശനത്തിന് എത്തിക്കും. സംസ്കാരം ഇന്ന് വൈകിട്ട് ചെറുതോണി പെരിയാറ്റപ്പൻ ശിവ ക്ഷേത്രത്തിൻ്റെ പൊതുശ്മശാനത്തിൽ നടക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്