
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തും എന്നത് റെയില്‍വേ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ് ആണ്. എന്നാല്‍ ധൃതിയില്‍ ചിലര്‍ ഇത് കാര്യമാക്കാതെ അപകടത്തില്‍പ്പെടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തില്‍ ഓടിക്കയറാന്‍ ശ്രമിച്ച യാത്രക്കാരന്‍ അപകടത്തില്‍പ്പെടുന്നതും സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്.
ആര്‍പിഎഫ് ഇന്ത്യയാണ് മുന്നറിയിപ്പോടെ വീഡിയോ പങ്കുവെച്ചത്. ഗോവയിലെ വാസ്‌കോഡ ഗാമ റെയില്‍വേ സ്‌റ്റേഷനിലാണ് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടത്. ഓടുന്ന ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ തൂങ്ങിക്കിടന്ന യാത്രക്കാരനെ ആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് സമയോചിതമായ ഇടപെടല്‍ നടത്തി രക്ഷിച്ചത്.
മുന്നറിയിപ്പ് വീഡിയോ......
ട്രെയിനിന്റെ അടിയിലേക്ക് പോകുമെന്ന ഘട്ടത്തില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥനായ കന്‍വാര്‍ സിങ് ഗുര്‍ജാര്‍ ഓടിയെത്തി യാത്രക്കാരനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. വിവിധ കോണുകളില്‍ നിന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥന് അഭിനന്ദന പ്രവാഹമാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്