
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ വൻതീപിടുത്തം. നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഉച്ചക്ക് 12.55 ഓടെയാണ് തീപിടുത്തമുണ്ടായത്.
നിർമ്മാണത്തൊഴിലാളികൾ പുറത്തേക്കിറങ്ങി ഓടിയതിനാൽ ആളപായം ഒഴിവായി. പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങളിലേയ്ക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കിക്കൊണ്ടിരിക്കുന്നു. കൂടുതൽ അഗ്നിശമനസേന യൂണിറ്റ് സ്ഥലത്ത് എത്തും
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്