HONESTY NEWS ADS

Electro Tech Nedumkandam

 

എട്ട് കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ 2 പേർ കാസർകോട് പിടിയിൽ.

എട്ട് കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ 2 പേർ കാസർകോട് പിടിയിൽ.


എട്ട് കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ രണ്ട് പേരെ കാസർകോട് പിടികൂടി. അടിമാലി പത്താം മൈൽ സ്വദേശികളായ ശ്രീജിത്ത്, അൻസാരി എന്നിവരെയാണ് കാസർകോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കഞ്ചാവു കടത്താനുപയോഗിച്ച കാറിനെ പിന്തുടർന്നാണ് ഇരുവരെയും പിടികൂടിയത്. 

Also Read: പണപ്പിരിവ്, ഔദ്യോഗിക രഹസ്യങ്ങള്‍ പ്രചരിപ്പിച്ചു; ഇടുക്കിയില്‍ റേഷനിങ് ഇന്‍സ്പെക്‌ടര്‍ക്ക് സസ്പെന്‍ഷന്‍.

കാസർകോട് നഗരത്തിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. മംഗളൂരുവിൽ നിന്ന് ഇടുക്കിയിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. നാല് പൊതികളിൽ നിന്നായി എട്ട് കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. 


കാസർകോട് എക്സൈസ് സബ് ഇൻസ്പെക്ടർ ടോണി എസ് ഐസക്, പ്രിവന്റീവ് ഓഫീസർ സി.കെ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളായ ഇരുവരും ലഹരിക്കടത്ത് സംഘത്തിലെ കണികളാണെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS