.jpg)
എച്ച് 3 എൻ 2, എച്ച് 1 എൻ 1 എന്നിവയ്ക്ക് കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് ഉള്ളത്. കോവിഡ്-19 ന്‍റെ ഭീഷണിയിൽ നിന്ന് ലോകം കരകയറുമ്പോൾ ഇൻഫ്ലുവൻസ പടരുന്നത് ആശങ്കാജനകമാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ താപനില ഉയരാൻ തുടങ്ങുമ്പോൾ ഈ ഉപവിഭാഗത്തിലൂടെയുള്ള അണുബാധ കുറയും.
മറ്റ് ഇൻഫ്ലുവൻസ വൈറസുകളേക്കാൾ കൂടുതൽ ലക്ഷണങ്ങൾ എച്ച് 3 എൻ 2 വൈറസ് കാണിക്കുന്നുവെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്‍റേണൽ മെഡിസിൻ മേധാവി ഡോ. സതീഷ് കൗളിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതൊരു പുതിയ വകഭേദമല്ലെന്നും 1968 ൽ ഹോങ്കോങ്ങിൽ വലിയ തോതിൽ പൊട്ടിപ്പുറപ്പെട്ടത് ഈ വൈറസാണെന്നും ഡോക്ടർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








